FLASH NEWS

എത്ര പറഞ്ഞാലും തീരില്ല, ഈ 'മഞ്ഞ ' ഗുണങ്ങൾ

September 11,2022 07:33 PM IST

ലയാളിയുടെ ഭക്ഷണത്തിലെ പ്രധാനിയായ, സൗന്ദര്യ വർദ്ധക വസ്തുവായ, വിഷാംശങ്ങളെ അകറ്റുന്ന  മഞ്ഞൾ മികച്ച ആയുർവ്വേദ ഒറ്റമൂലിയാണ്.എത്ര പറഞ്ഞാലും തീരില്ല മഞ്ഞളിൻ്റെ ഗുണങ്ങൾ.

ദഹനം എളുപ്പമാക്കാനും ഭക്ഷണത്തിലെ കൊഴുപ്പുകൾ പുറന്തള്ളാനും മഞ്ഞളിന് കഴിയും. കരളിൽ പിത്തരസത്തിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നതാണ് ദഹനം എളുപ്പമാക്കുന്നത്.

സ്ത്രീകളിലെ സമ്മർദ്ദം കുറയ്‌ക്കാനും, ഹോർമോണിന്റെ അസന്തുലാതവസ്ഥ ഇല്ലാതാക്കാനും സഹായിക്കുന്ന മഞ്ഞൾ ആർത്തവകാലത്തെ പ്രശ്നങ്ങളും പരിഹരിക്കും. മഞ്ഞളിൽ അടങ്ങിയ ആന്റിസ്പാസ്മോഡിക്, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ എന്നിവ ആർത്തവ വേദന കുറയ്ക്കാനും സഹായിക്കും.ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാനും മഞ്ഞൾ ഉത്തമമാണ്.

സന്ധിവേദനയ്‌ക്കുള്ള  മരുന്നായ  മഞ്ഞളിന്റെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും സഹായിക്കുന്നു. മഞ്ഞൾ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആസ്ത്മ ബ്രോങ്കൈറ്റിസ്, അലർജി എന്നിവ ഒരു പരിധി വരെ ഇല്ലാതാക്കാൻ  സഹായിക്കും. 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.